സ്വവർഗാനുരാഗം
Info Clinic May 2, 2018 · Kottayam · https://www.facebook.com/infoclinicindia/posts/1633241420127029?hc_location=ufi സ്വവര്‍ഗാനുരാഗത്തിന് ആധുനിക വൈദ്യശാസ്ത്രത്തിലുള്ള സ്ഥാനം എവിടെ ? കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികളെ ചികിത്സിച്ചു സുഖമാക്കും എന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോ കണ്ടത്. ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആവശ്യമായ പരിശീലനമോ മറ്റോ അദ്ദേഹത്തിന് ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അദ്ദേഹം പഠിച്ച സിലബസ് ഒന്നുകൂടി നോക്കുന്നത് നല്ലതായിരിക്കും. വിദ്യാഭ്യാസ പരമായി മുന്നിട്ടു നില്‍ക്കുന്ന പരിഷ്കൃത സമൂഹമെന്നു നാം കരുതുന്ന കേരളത്തിലെ ആളുകള്‍ക്ക് സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് ആ വാക്കുകളില്‍ കണ്ടത്. ഇത് മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം പഠിച്ച/പഠിക്കുന്ന പലര്‍ക്കും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള അറിവ് പരിമിതമാണ് എന്നും കാഴ്ചപ്പാടുകള്‍ ഇടുങ്ങിയതാണ് എന്നും തോന്നിയിട്ടുണ്ട്. വൈദ്യശാസ്ത്രത്തിൽ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നത് മാനസികാരോഗ്യ വിദഗ്‌ദ്ധരും മനശാസ്ത്രജ്ഞരുമാണ്. ഈ മേഖലയില്‍ ഉണ്ടായിട്ടു...