Posts

വിഷാദരോഗം

Info Clinic April 7, 2017 · https://www.facebook.com/infoclinicindia/posts/1238910582893450:0?__tn__=K-R നമുക്കു വിഷാദചികിത്സയെപ്പറ്റി സംസാരിക്കാം .......................................................................... ഇന്നു ലോകാരോഗ്യദിനം. “വിഷാദത്തെപ്പറ്റി നമുക്കു സംസാരിക്കാം” എന്നതാണ് ലോകാരോഗ്യസംഘടന ഈ വര്‍ഷം ഈ ദിനാചരണത്തിനു നിശ്ചയിച്ച പ്രമേയം. അഞ്ചുപേരില്‍ ഒരാളെ വെച്ച് ഒരിക്കലെങ്കിലും പിടികൂടുന്ന വിഷാദം എന്ന രോഗം രണ്ടായിരത്തിയിരുപതോടെ മനുഷ്യരെ കൊല്ലാതെകൊല്ലുന്ന അസുഖങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന കുറച്ചുകാലമായി മുന്നറിയിപ്പു തരുന്നുമുണ്ട്. ഒരാള്‍ക്കു വിഷാദരോഗം നിര്‍ണയിക്കപ്പെടുന്നത് അകാരണമായ സങ്കടം, ഒന്നിലും ഉത്സാഹമില്ലായ്ക, തളര്‍ച്ച, സന്തോഷം കെടുത്തുന്ന ചിന്തകള്‍, ഉറക്കത്തിലോ വിശപ്പിലോ ഉള്ള വ്യതിയാനങ്ങള്‍ തുടങ്ങിയ കഷ്ടതകള്‍ നിത്യജീവിതത്തെ ബാധിക്കത്തക്ക തീവ്രതയോടെ കുറച്ചുനാള്‍ നിലനില്‍ക്കുമ്പോഴാണ്. വിഷാദത്തിന് ആശ്വാസമേകുന്ന ഒട്ടനവധി മരുന്നുകളും മറ്റു ചികിത്സകളും ഇന്നു ലഭ്യമാണ്. എന്നിട്ടും രോഗബാധിതരില്‍ പകുതിയോളവും ഒരു ചികിത്സയും തേടുന്നില്ലെന്ന് പഠ

സോറിയാസിസ്

Info Clinic May 6, 2017 · https://www.facebook.com/infoclinicindia/posts/1273304169454091:0?__tn__=K-R സോറിയാസിസ് പൂര്‍ണ്ണമായും ഭേദമാക്കി എന്ന അവകാശവാദത്തോടെ, ഒരു ചികിത്സനു വേണ്ടി പ്രചരണം ഈയടുത്തയിടയും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിഞ്ഞിരുന്നു, തെളിവായി ചികിത്സയ്ക്ക് മുന്‍പും ശേഷവും ഉള്ള ഫോട്ടോകള്‍ കൂടെ കൊടുത്തിരുന്നു. ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അശാസ്ത്രീയ ചികിത്സകൾ വാഗ്ദാനം ചെയ്തു പരസ്യം ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ത്വക് രോഗമായ സോറിയാസിസ്. ⚠ Drugs and Magic Remedies (Objectionable Advertisements) Act, 1954 പ്രകാരം രോഗത്തിന്റെ പേര് പറഞ്ഞു ചികിത്സ വാഗ്ദാനം ചെയ്യുന്നതും അത്ഭുത രോഗസൌഖ്യം അവകാശപ്പെട്ടു പരസ്യം ചെയ്യുന്നതുമൊക്കെ നിയമ വിരുദ്ധമാണ് എങ്കിലും ബസ്‌ സ്റ്റാന്‍ഡിലെ പോസ്റ്ററുകള്‍ തൊട്ടു പത്രത്തിലെ ക്ലാസിഫൈഡ്സ് കോളം വരെ നോക്കിയാല്‍ ഇത് നിര്‍ബാധം തുടരുന്നത് കാണാം. എന്താണ് സോറിയാസിസ്? ✔ഓട്ടോഇമ്യൂൺ വിഭാഗത്തിൽ പെട്ട ഒരസുഖമാണ് സോറിയാസിസ്. അതായത് അസാധാരണമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ (immune response) മൂലമുണ്ടാകുന്ന ഒരസുഖം. ശരീരത്തിന്റെ പ്ര

നോൺ വെജിറ്റേറിയൻ

Info Clinic May 29, 2017 · https://www.facebook.com/infoclinicindia/posts/1295739513877223:0?__tn__=K-R നോൺ വെജിറ്റേറിയൻ ആകുന്നതും ആരോഗ്യവും മറ്റു കുനുഷ്ടുകളും: ഞാൻ ഒരിക്കൽ സംസ്ഥാനത്തിന് പുറത്തു പഠിക്കുമ്പോൾ ഒരാളുമായി ഒരു തർക്കം നടന്നു - അയാൾ പറഞ്ഞു: "മനുഷ്യൻ ശരിക്കും വെജിറ്റേറിയൻ ആണ്. നമ്മുടെ പണ്ടുണ്ടായിരുന്ന പൂർവിക മനുഷ്യരും വെജിറ്റേറിയൻ തന്നെ. നമ്മൾ ആവണം " ഉടൻ ഞാൻ ഇടങ്കോലിട്ടു. ഇടണമല്ലോ. നമ്മൾ നോൺ വെജിറ്റേറിയൻ ആണല്ലോ. അപ്പോൾ പിന്നെ ഉടക്കിയല്ലേ പറ്റൂ . നമ്മുടെ മനസ്സിലെ ന്യായീകരണ ഫാക്ടറി ഇങ്ങനെയാണ് വർക്ക് ചെയ്യുന്നത്. നമ്മൾ എല്ലാവരും ന്യായീകരണ തൊഴിലാളികൾ ആണ്. നമ്മുടെ വിശ്വാസങ്ങൾ വച്ച് ഒരലക്കാണ്. അതിനനുസരിച്ചുള്ള തെളിവുകൾ അവിടന്നും ഇവിടന്നും തപ്പി പിടിക്കും. എന്നാലും ഒരു പരിധി വരെ ഇതിനെ മാറി കടന്നു സത്യത്തെ പുൽകാൻ നമുക്ക് കഴിയും - കഴിയണം. പത്തുപതിനഞ്ചു ലക്ഷം വർഷങ്ങളായി മനുഷ്യരും മനുഷ്യപൂർവികരും ഇറച്ചി നല്ല ഉഷാറായി കഴിച്ചിരുന്നു എന്നതിന് ആർക്കും തർക്കമില്ല. (ആധുനിക മനുഷ്യൻ ഉണ്ടായിട്ടു രണ്ടു ലക്ഷം വർഷങ്ങൾ എങ്കിലും ആയി. ഹോമോ ഇറക്റ്റസ് എന്ന മനുഷ്യ പൂർവികർ ഉണ്ടായിട്

ഹിജാമ - രക്തം ഊറ്റുന്ന അജ്ഞത:

https://www.facebook.com/infoclinicindia/posts/1303208576463650:0?__tn__=K-R Info Clinic June 6, 2017 · ഹിജാമ - രക്തം ഊറ്റുന്ന അജ്ഞത: സ്‌കൂളിൽ വെച്ച്‌ സയൻസ്‌ പുസ്‌തകം ബയോളജിയും കെമിസ്‌ട്രിയും ഫിസിക്‌സുമായി തല്ലിപ്പിരിയുന്നതിന്‌ മുൻപ്‌ തന്നെ ഹൃദയത്തിന്‌ നാല്‌ അറകളുണ്ടെന്നും വലത്‌ ഭാഗത്ത്‌ അശുദ്ധരക്‌തവും ഇടത്‌ ഭാഗത്ത്‌ ശുദ്ധരക്‌തവുമെന്ന്‌ പഠിച്ചെന്ന്‌ തോന്നുന്നു. ഓക്‌സിജനില്ലാത്ത രക്‌തത്തിലേക്ക്‌ ശ്വാസകോശം കാർബൺ ഡൈഓക്‌സൈഡ്‌ കളഞ്ഞ്‌ ഓക്‌സിജൻ കലർത്തുന്നത്‌ ഏതാണ്ട്‌ സോഡയടിക്കുന്നത്‌ പോലൊരു പരിപാടിയായിട്ടാണ്‌ കുഞ്ഞുമനസ്സ്‌ അന്ന്‌ സങ്കൽപിച്ചത്‌. കാലം ഇരുണ്ടും വെളുത്തും മെഡിക്കൽ കോളേജിലെ തടിയൻ പുസ്‌തകങ്ങളിലേക്ക്‌ തള്ളിയിട്ടപ്പോൾ മനസ്സിലായി ഹൃദയവും ശ്വാസകോശവും വൃക്കയും കൂടി ജനനം തൊട്ട്‌ മരണം വരെ ഒരു നിമിഷം നിർത്താതെ പണിയെടുത്താണ്‌ ശരീരത്തിൽ നിന്നും പുറന്തള്ളേണ്ട വസ്തുക്കൾ പുറന്തള്ളുന്നതെന്ന്. എത്രയോ ഘടകങ്ങൾ ചേർന്നാൽ മാത്രം കാര്യക്ഷമമായി നടക്കുന്ന ഈ പ്രക്രിയയിലേക്ക്‌ ചില പോക്കറ്റ്‌ റോഡുകൾ ചെയ്യുന്ന ഫലം മാത്രമാണ്‌ ചെറിയ സിരകളും ധമനികളും രണ്ട്‌ പേർ ചേർന്ന്‌ കൈകോർക്കുന്ന കാപില്ലറികളും ചെ

Hijama

https://www.facebook.com/infoclinicindia/posts/1305223446262163:0?__tn__=K-R Info Clinic June 8, 2017 · 'Hijama’ as a treatment- is there any scientific basis? What is Hijama? It is an ancient form of cupping treatment where blood is let out of the body. The blood that is let out is thought to be impure and full of “toxins”. Practitioners of Hijama claim that it is effective in curing a wide range of illnesses from low back pain to cough, and even helps in the treatment of cancer. There is another form of cupping called dry cupping in which blood is not let out. This is also claimed to be effective in a wide range of diseases. The concept of “toxins” that can be eliminated from the body by treatment is an old one. Physicians, through the ages, had this concept. So did the general public. Just 200 years ago, allopathic doctors in Europe went around with basins and knives. For almost all diseases, they would make a wound with their knives, cut open a vein, and let their

മെൻസ്റ്ററൽ കപ്പ്

https://www.facebook.com/infoclinicindia/posts/1395746780543162?__tn__=K-R Info Clinic is with Deepu Sadasivan. September 10, 2017 · മെൻസ്റ്ററൽ കപ്പ് ആര്‍ത്തവം എന്നത് ജീവികളുടെ വംശം തന്നെ നില നിന്നു പോവുന്ന പ്രക്രിയയുടെ കണ്ണിയിലെ ഒരു പ്രധാന ജൈവീക പ്രക്രിയയാണ്. ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ സൂചന കൂടിയാണ് അത്, ആര്‍ത്തവം ഇല്ലാതിരിക്കുകയോ, ക്രമക്കേട് ഉണ്ടാവുകയോ ഒക്കെ ചെയ്യുമ്പോ മാത്രമാണ് അത് അസ്വാഭാവികം ആവുന്നത്. എന്നാല്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടു ഒട്ടേറെ അബദ്ധജടിലമായ ധാരണകളും സമൂഹത്തില്‍ നിലവിലുണ്ട്. ആര്‍ത്തവം ആരോഗ്യപരമായി കൈകാര്യം ചെയ്താല്‍ മതിയാവും എന്നും അതൊരു അശുദ്ധി പേറുന്ന പ്രതിഭാസം അല്ലെന്നും ഏവരും തിരിച്ചറിയേണ്ടതുണ്ട്. ആര്‍ത്തവം കൈകാര്യം ചെയ്യുന്നതില്‍ ആധുനിക ലോകത്ത് പ്രചുര പ്രചാരം ഉള്ള സാനിറ്ററി പാഡുകൾക്കും, റ്റാമ്പോണുകൾക്കും (ആര്‍ത്തവരക്തം ഒപ്പി എടുക്കാനായി യോനിക്കുള്ളില്‍ കടത്തി വെക്കുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ഉപാധി) ബദലായി അടുത്തകാലത്തു പ്രചാരത്തിലായി വരുന്ന ഒരു ഉപാധിയാണ് ആർത്തവ കപ്പുകൾ. എന്താണ് മെൻസ്റ്ററൽ കപ്പ് (ആർത്തവ കപ്പ്)? ചെറിയ കപ്പ് രൂപത്തിൽ ഉള്ള

ഷിമോഗ രോഗസൗഖ്യം

https://www.facebook.com/infoclinicindia/posts/1611188088999029?__tn__=K-R Info Clinic April 10, 2018 · Kottayam · ഷിമോഗ ഫാൻസ് അസോസിയേഷൻ്റെ അദ്‌ഭുതാവഹമായ രോഗശാന്തി പ്രചരണത്തിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട്‌ അതെക്കുറിച്ച് അല്പം കൂടി സേർച്ച് ചെയ്തു, അൽപം റിസേർച്ചും. ഏത്‌ പൂട്ടിനും ഒരു താക്കോലെന്നോണം ശരീരത്തിലുള്ള എണ്ണമറ്റ കാൻസറുകൾക്ക്‌ ഒരേ മരുന്ന്‌ എന്ന 'കണ്ടുപിടിത്തം' എന്തു കൊണ്ടായിരിക്കാം അന്താരാഷ്ട്ര വൈദ്യശാസ്‌ത്ര നാഴികക്കല്ലുകളിൽ ചേരാതെ, ആരും മുഖവിലക്ക്‌ എടുക്കാതെ ഒരിടത്ത്‌ ഒതുങ്ങിപ്പോകുന്നത്‌ എന്ന്‌ ആർക്കായാലും തോന്നിപ്പോകും. ഷിമോഗ രോഗസൗഖ്യം നേടിയവരെന്ന് ഫോൺ നമ്പർ പരസ്യപ്പെടുത്തിയ ചില നമ്പരുകളിലേക്ക് വിളിച്ചുനോക്കിയിട്ടുണ്ട് മുൻപ്. ഇതുവരെ ഒരാൾ പോലും ഷിമോഗയിലെ മരുന്ന് മാത്രം കഴിച്ച് പൂർണ രോഗസൗഖ്യം ഉണ്ടായതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യകാലത്ത് വിളിച്ച ഒരാളുടെ അനുഭവം ഇങ്ങനെയായിരുന്നു. കാൻസർ കരളിലേക്ക് പടർന്നതിനെത്തുടർന്നാണ് അവർ ഷിമോഗയിലേക്ക് പോകുന്നത്. അതിനു മുൻപ് കീമോതെറാപ്പി എടുത്തിരുന്നു. പിന്നീട് ഷിമോഗയിലെ മരുന്ന് കഴിക്കാൻ തുടങ്ങിയതിൽ പിന്നെ കീമോതെറാപ്പ